അനുരാഗം ഒടിടിയിലേക്ക്. ഷീല, ഗൌരി കിഷന്, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്, അശ്വിന് ജോസ്, ലെന, മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയ അഭിനേതാക്കളെ വെച്ച് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രം മെയ് 5 നാണു തീയറ്ററുകളിലെത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തിയത്.
എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിൻ ജോസാണ്. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

