തിരുവനന്തപുരം: വീണ്ടും കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായാണ് സർക്കാർ കടമൊടുക്കുന്നത്. 1,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായുള്ള ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും.
ഈ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാൻ കഴിയുന്നത് 20,521 കോടി രൂപയാണ്. 1000 കോടി കൂടി കടമെടുക്കുന്നതോടെ ഈ വർഷത്തെ ആകെ കടമെടുപ്പ് 9000 കോടിയാകും. അതേസമയം, കടമെടുപ്പ് തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല.

