സഞ്ജുവിന് ഒരു അവസരം കൂടി ; ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായി അടുത്ത മാസം നടക്കുന്ന മത്സരത്തിലാണ് സഞ്ജു കളിക്കുക. ഹാർദ്ദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. സൂര്യകുമാർ യാദവാണ് വെെസ് ക്യാപ്റ്റൻ. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.

വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനൊപ്പം ജിതേഷ് ശർമ ടി20 ടീമിലെത്തുമെന്ന് കരുതിയെങ്കിലും ഒരിക്കൽ കൂടി സഞ്ജു സാംസണ് അവസരം നൽകുകയായിരുന്നു. ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് , സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ തുടങ്ങിയ താരങ്ങളാണ് വെസ്റ്റ് ഇൻഡീസിന് എതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ കളിക്കുക.