വിമാനത്തിനുളളിൽ വെച്ച് മോശമായി പെരുമാറി; നടൻ വിനായകന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: നടൻ വിനായകന് നോട്ടീസ് അയച്ച് ഹൈക്കോടതി. വിമാനത്തിനുളളിൽ വെച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് കോടതി വിനായകന് നോട്ടീസയച്ചത്. വിമാനക്കമ്പനിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്.

മെയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടൻ മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. വ്യോമയാന മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് എന്നിവരെ എതിർ കക്ഷികളാക്കി നൽകിയ ഹർജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് നിർദ്ദേശം നൽകിയത്.

ചണ്ഡിഗഡിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പരാതിക്കാരന് നടനിൽ നിന്ന് മോശം അനുഭവമുണ്ടായത്. ബോർഡിംഗ് ബ്രിഡ്ജിൽ വച്ച് ഫോണിൽ വീഡിയോ കണ്ടിരുന്ന പരാതിക്കാരൻ നടന്റെ വീഡിയോ എടുത്തുവെന്ന് ആരോപിച്ചായിരുന്നു വിനായകൻ പരാതിക്കാരനെ അധിക്ഷേപിച്ചത്.