സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളസർട്ടിഫിക്കറ്റ് ; കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളസർട്ടിഫിക്കറ്റ് നൽകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീവനക്കാരുടെ പ്രതിമാസ വായ്പ അല്ലെങ്കിൽ ചിട്ടിയുടെ മാസത്തവണ ആ വ്യക്തിയുടെ കൈയിൽ കിട്ടുന്ന ശമ്പളത്തെക്കാൾ കൂടുതലാണെങ്കിൽ തുടർന്നും വായ്പയ്ക്കോ ചിട്ടിപിടിക്കുന്നതിനോ ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ധനവകുപ്പ് നിര്‍ദേശിക്കുന്നു.

കരാർ ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. എന്നാൽ ശമ്പളത്തിന്റെ ജാമ്യത്തിന്മേൽ അല്ലാത്ത വായ്പ എടുക്കാൻ തൊഴിൽ സർട്ടിഫിക്കറ്റ് അനുവദിക്കും. സ്ഥിരമായി കടക്കാരാവുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.