നാലു സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചു അഴിച്ചുപണിക്കൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന തെലങ്കാനയില്‍ കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനാക്കിയതോടെ കേന്ദ്രമന്ത്രിസഭയിലും പുന:സംഘട ഉറപ്പായി.
തെലങ്കാനയെ കൂടാതെ ആന്ധ്രപ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം പുതിയ അധ്യക്ഷന്മാരെ നിയോഗിച്ചത്. കേരളം, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ് എന്നിവടങ്ങളില്‍ കൂടി ഉടന്‍ പുതിയ നേതൃത്വം വരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.
കൂടുതല്‍ കേന്ദ്ര മന്ത്രിമാരെ വരുംദിവസങ്ങളില്‍ പാര്‍ട്ടി നേതൃസ്ഥാനങ്ങളിലേക്ക് നിയോഗിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന.

