ഞാൻ എപ്പോഴും വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണിത് ; ഇന്ത്യയെ പുകഴ്ത്തി മാർട്ടിനെസ്

ബംഗാളി പാചകരീതികൾ ആസ്വദിക്കാൻ സമയം കണ്ടെത്തി അർജന്റീനയുടെ ഫിഫ ലോകകപ്പ് ജേതാവ് എമിലിയാനോ മാർട്ടിനെസ്. ജൂലൈ 3ന് കൊൽക്കത്തയിൽ വിമാനമിറങ്ങിയതിന് ശേഷം രുചികരവും വൈവിധ്യങ്ങൾ നിറഞ്ഞതുമായ ബംഗാളി പാചകരീതികൾ ആസ്വദിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് താരം. “എനിക്ക് സന്തോഷമുണ്ട്.

ഇതൊരു മനോഹരമായ രാജ്യമാണ്. ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ ശരിക്കും ആവേശത്തിലാണ്. ഞാൻ ഇന്ത്യയിൽ വരുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു, അതിനാൽ ഞാൻ ഇവിടെയുണ്ട്. ഞാൻ എപ്പോഴും വരാൻ ആഗ്രഹിക്കുന്ന സ്ഥലമാണിത്. “രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ തുടക്കത്തിൽ മാർട്ടിനെസ് പറഞ്ഞത്.