കാലാവസ്ഥയേയും സമ്മര്‍ദ്ദത്തേയും അതിജീവിച്ച് ഡയമണ്ട് ലീഗിൽ കരുത്ത് തെളിയിച്ച് നീരജ് ചോപ്ര. പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ നീരജ് തുടര്‍ച്ചയായ രണ്ടാം ഡയമണ്ട് ലീഗ് ഇവന്റിലും ഒന്നാമതെത്തി. 87.66 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. “പരുക്കില്‍ നിന്ന് തിരിച്ചെത്തിയതിനാല്‍ എനിക്കല്‍പ്പം ഉത്കണ്ഠയുണ്ടായിരുന്നു.
രാത്രിയില്‍ അത്യവശ്യം തണുപ്പും അനുഭവപ്പെട്ടിരുന്നു. എന്റെ മികവിനൊപ്പം ഉയരാനായിട്ടില്ല. എന്നാലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായി തോന്നുന്നു. എല്ലാം നന്നായി സംഭവിക്കുന്നത് ആശ്വാസം നല്‍കുന്നു. വിജയം വിജയം തന്നെയാണ്, ഞാന്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിക്കു,” നീരജ് ചോപ്ര വ്യക്തമാക്കി.

