ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രചരണം ശക്തമാക്കാനൊരുങ്ങി സിപിഐ(എം). കഴിഞ്ഞ ആഴ്ച നടന്ന പി ബി യോഗ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു.
എസ്എഫ്ഐയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് വന്നേക്കും. ഇപ്പോൾ ബിജെപി വിഷയം ഉയർത്തുന്നത് തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നാണ് സിപിഐഎം കരുതുന്നത്.

