ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായാൽ തട്ടിപ്പുകാരെ ജയിലിൽ അടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാറ്റ്‌നയിലെ ബിജെപി പൊതുയോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യത്തെ നീക്കത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് കൂടിയവർ അഴിമതിയിൽ പങ്കുള്ളവരാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അടുത്ത സംയുക്ത പ്രതിപക്ഷ യോഗം ബെംഗളൂരുവിലാകുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചിട്ടുണ്ട്. ജൂലൈ 13, 14 തീയതികളിലായി യോഗം നടക്കും.

