ഇന്ത്യയുടെ യഥാര്‍ഥ ആശയത്തിനെതിരാണ് ഏകസിവില്‍കോഡ് – കോണ്‍റാഡ് സാങ്മ

കേന്ദ്ര സർക്കാരിന്റെ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി. അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ. ഏകസിവില്‍കോഡ് ഇന്ത്യയുടെ വൈവിധ്യത്തെയും സാംസ്‌കാരിക സവിശേഷതകളെയും തകര്‍ക്കുമെന്ന് സാങ്മ പറഞ്ഞു. ഇന്ത്യയുടെ യഥാര്‍ഥ ആശയത്തിനെതിരാണ് ഏകസിവില്‍കോഡ്.

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ; അതാണ് ഇന്ത്യയുടെ ശക്തിയും. ഏതുതരത്തിലുള്ള ബില്ലാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് അറിയില്ല. കരടിന്റെ ഉള്ളടക്കം കാണാതെ കൂടുതല്‍ പറയാനാവില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് തനതായ ഒരു സംസ്‌കാരമുണ്ട്.

അതിന് കേടുപാടുകള്‍ വരുത്തരുതെന്നും സാങ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മേഘാലയയില്‍ 60 നിയമസഭാ സീറ്റുകളില്‍ 28 സീറ്റുകളും നേടിയത് എന്‍.പി.പി.യാണ്.