സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് ; സന്തോഷം മാത്രമെന്ന് കെ സുരേന്ദ്രൻ

സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായാൽ സന്തോഷം മാത്രമെന്ന് കെ സുരേന്ദ്രൻ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭായോഗം വിളിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ ജനുവരിയിൽ പുനഃസംഘടനാ വാർത്തകൾ പ്രചരിച്ചപ്പോഴും സുരേഷ് ഗോപിയുടെ പേര് കേട്ടിരുന്നു. 2014ൽ ആദ്യ മോദി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌ത അദ്ദേഹം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനിരിക്കുകയാണ്.