ക്രിക്കറ്റിലെ രണ്ട് ഇതിഹാസതാരങ്ങൾ ഒരുമിച്ച് കണ്ടപ്പോഴുള്ള നിമിഷം ആഘോഷമാക്കി ക്രിക്കറ്റ് ആരാധകർ. സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും ലണ്ടനില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
ഇരുവരും ലണ്ടനിലെ തെരുവില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം സച്ചിൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആരാധകരെ അറിയിച്ചത്. അപ്രതീക്ഷിതമായി മറ്റൊരു ഗോള്‍ഫറെ കണ്ടുമുട്ടി എന്ന നര്‍മത്തില്‍ പൊതിഞ്ഞ തലക്കെട്ടിലൂടെയാണ് സച്ചിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. മിനിറ്റുകള്‍കൊണ്ട് ചിത്രങ്ങള്‍ വൈറലായി.

