മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പോലീസ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടി. ഇതോടെ പൊലീസ് അകാശത്തേക്ക് വെടിവയ്ക്കുകയും, കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
സംഭവത്തിൽ കോൺഗ്രസും വിമർശനം രേഖപ്പെടുത്തി.പോലീസ് തടഞ്ഞ രാഹുൽ ഗാന്ധി ഇംഫാലിലേക്ക് മടങ്ങി. ഹെലികോപ്‌ടറിൽ ചുരാചന്ദ്പൂരിലേക്ക് പോകാൻ അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ, രാഹുലിനെ തടഞ്ഞത് ഭരണഘടനാപരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.
രാഹുൽ കുക്കികളുടെ സ്വാധീന മേഖലയായ ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം പോകാനായിരുന്നു ശ്രമം. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞെങ്കിലും അത് കേൾക്കാതെ രാഹുൽ അങ്ങോട്ടേക്ക് തിരിക്കുകയായിരുന്നു.ഒടുവിൽ തടയുകയായിരുന്നു.

