ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് നേരെ ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സുനിതാ വിശ്വനാഥുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള ചോദ്യങ്ങളാണ് സ്മൃതി ഇറാനി ഉന്നയിച്ചത്. എന്തിനാണ് അവരെ കണ്ടതെന്നും യോഗത്തിൽ എന്താണ് സംസാരവിഷയമായതെന്നും വെളിപ്പെടുത്തണമെന്ന് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
സുനിതാ വിശ്വനാഥിന് ശതകോടീശ്വരൻ ജോർജ് സോറോസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനിയുടെ ആരോപണം. സുനിത വിശ്വനാഥ് അഫ്ഗാൻ വുമൺ ഫോർവേർഡ് എന്ന സംഘടനയുടെ സഹസ്ഥാപകയാണ്. ഈ സംഘടന ജോർജ് സോറോസിൽ നിന്ന് പണം കൈപ്പറ്റിയെന്ന നേരത്തെ ആരോപണം ഉയർന്നിരുന്നു. യു എസ് ആസ്ഥാനമായുള്ള ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ് സുനിത. ഹംഗേറിയൻ വംശജനായ യു എസ് ശതകോടീശ്വരനും നിക്ഷേപകനുമാണ് ജോർജ് സോറോസ്.
ഹിൻഡൺബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി വിഷയത്തിൽ ജോർജ് സോറോസ് നടത്തിയ പ്രതികരണം ജനശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. മോദി ജനാധിപത്യവാദിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നടത്തിയ പ്രതികരണമാണ് ിനെ അടുത്തിടെ ശ്രദ്ധാകേന്ദ്രമാക്കിയത്. ്രഎന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി പുലർത്തിയ മൗനവും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് ജോർജ് സോറോസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. പിന്നെ എന്തിനാണ് രാഹുൽ, സോറോസിന്റെ സഹായിയെ കണ്ടതെന്നാണ് സ്മൃതി ഇറാനി ചോദിക്കുന്നത്. ഒരു സംസ്ഥാനത്ത് ഭരണം ലഭിച്ചാലും സത്യത്തെ അടിച്ചമർത്താൻ തങ്ങൾക്ക് സാധിക്കുമെന്ന് ഗാന്ധികുടുംബം തെളിയിച്ചു. ജമാഅത്തുമായി ബന്ധമുള്ളവരാണ് യോഗം സംഘടിപ്പിച്ചതെന്നും സോറോസുമായി ബന്ധമുള്ളവരാണ് യോഗത്തിൽ പങ്കെടുത്തതെന്നുമാണ് പൊതുമണ്ഡലത്തിലുള്ള വിവരമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

