റിയാദ്: ഇത്തവണ ആകെ ഹജ്ജ് നിർവഹിക്കുന്നത് 18,45,045 പേർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 16,60,915 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരും 1,84,130 പേർ സൗദിയിൽ നിന്നുള്ള തീർത്ഥാടകരുമാണെന്ന് അധികൃതർ വ്യക്തമാക്കി. ഹാജിമാരിൽ 9,69,694 പേർ പുരുഷന്മാരും 8,75,351 പേർ വനിതകളുമാണ്.
അറബ് രാജ്യങ്ങളിൽ നിന്ന് 3,46,214 പേരും അറബ് ഇതര ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 10,56,317 പേരും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 2,21,863 പേരും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും 36,521 പേരും ഹജ്ജിന് വേണ്ടി മക്കയിലെത്തി.
വിദേശ തീർത്ഥാടകരിൽ 15,93,271 പേർ വിമാന മാർഗവും 60,813 പേർ കര മാർഗവും 6,831 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. അതേസമയം, വിദേശ ഹാജിമാരിൽ 2,42,272 പേർക്ക് മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

