അനുനയ നീക്കം; ടി എസ് സിങ്‌ദോയെ ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയാക്കി കോൺഗ്രസ്

റായ്പൂർ: ഛത്തീസ്ഗഡിൽ പുതിയ നീക്കങ്ങളുമായി കോൺഗ്രസ്. ടി എസ് സിങ്‌ദോയെ ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയാക്കിയിരിക്കുകയാണ് കോൺഗ്രസ്.

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കേയാണ് ഹൈക്കമാൻഡ് അനുനയ നീക്കങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രി പദം പങ്കിടാമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ സിങ്‌ദോയ്ക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.

അധികാരത്തിലേറി രണ്ടരവർഷത്തിന് ശേഷവും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാതിരുന്ന ഭൂപേഷ് ബാഗലിനെതിരെ സിങ്‌ദോ വിമത നീക്കം ആരംഭിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കോൺഗ്രസിന്റെ നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഛത്തീസ്ഗഡിലെ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്.