കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ടതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കടുത്ത ചർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും നേരിട്ടതിനെ തുടർന്നാണ് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് നിലവിൽ മഅദനി ചികിത്സയിലുള്ളത്. നിലവിൽ മഅദനി യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല. മഅദനിയുടെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്നും കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ വ്യക്തമാക്കി.
12 ദിവസത്തേക്കാണ് മഅദനിയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ആരോഗ്യസ്ഥിതി മോശമായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കും വേണ്ടിയാണ് മഅദനി കേരളത്തിലേക്ക് എത്തിയത്.

