ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി; പിറന്നാൾ ദിനത്തിൽ ഫ്‌ളെക്‌സ് ബോർഡ് ഉയർത്തി പ്രവർത്തകർ

മുംബൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണെന്ന് ഉയർത്തിക്കാട്ടി ഫള്ക്‌സ് ബോർഡ്. മഹാരാഷ്ട്രയിലെ താനെയിലാണ് ഇത്തരമൊരു ഫ്‌ളെക്‌സ് ബോർഡ് ഉയർന്നത്. നഫ്രത് ജോഡോ, ഭാരത് ജോഡോ എന്ന അടിക്കുറിപ്പും ഫള്ക്‌സ് ബോർഡിലുണ്ട്. രാഹുൽ ഗാന്ധിയുടെ 53-ാം ജന്മദിനത്തിലാണ് ഫള്ക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

രാഹുലിനൊപ്പം നിരവധി പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഫ്‌ളക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാഹുലിന് ആശംസയർപ്പിച്ച് ഡൽഹിയിൽ അഞ്ച് കിലോമീറ്റർ ഭാരത് ജോഡോ യാത്ര നടത്താനും കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നു.