തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്ന് അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പൊതുപണം പാഴാക്കിയാണ് യാത്രയെന്നും അദ്ദേഹം അറിയിച്ചു.
ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണ്. ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും അദ്ദേഹം ചോദിക്കുന്നു. സർവ്വകലാശാലകളിലെ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കേരളത്തിലെ സർവകലാശാലകളിൽ നിയമങ്ങൾ തകർന്നു. ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണ്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സർക്കാർ. മനസ് മടുത്താണ് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭയമാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത്. കേരളത്തിൽ എന്തും നടക്കുമെന്ന സ്ഥിതിയാണെന്നും അദ്ദേഹം വിമർശിച്ചു.

