കഴക്കൂട്ടം: മുൻമന്ത്രി എം എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിൽ വെച്ചാണ് സംഭവം. പ്രദേശവാസിയായ രതീഷ് എന്നയാൾക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
റോഡ് മുറിച്ചുകടക്കവേ രതീഷിനെ എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എംഎൽഎയുടെ കാർ തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്നു. രാത്രി പത്തരയോടെ കഴക്കൂട്ടം മിഷൻ ആശുപത്രിയ്ക്ക് സമീപമായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. രതീഷിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽഡ പ്രവേശിപ്പിച്ചു.

