വിമാനത്താവളത്തിൽ തീപിടുത്തം

കൊൽക്കത്ത: വിമാനത്താവളത്തിൽ വൻ തീപിടുത്തം. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആർക്കും പരിക്കേൽക്കുകയും ചെയ്തിട്ടില്ല.

തീപിടുത്തത്തെ തുടർന്ന് ആളുകളെ വിമാനത്താവളത്തിൽ നിന്നും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്.