ജമ്മു കാശ്മീരില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ശ്രീനഗര്‍: ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലെ ഗണ്ഡോ ഭലസ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

കാശ്മീരിന് പുറമേ ഡല്‍ഹിയിലും പഞ്ചാബിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഭൂകമ്പസമയത്ത് ശ്രീനഗറിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍ നിന്ന് ഇറങ്ങിയോടിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടകളില്‍ നിന്നും ജനങ്ങള്‍ ഇറങ്ങി ഓടി.