കണ്ണൂര്‍: കെ. വിദ്യയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിവുണ്ടെങ്കില്‍ പോലീസിനെ അറിയിക്കൂ എന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘നിങ്ങള്‍ക്ക് ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ അത് പോലീസിനെ അറിയിക്കൂ. പോലീസ് അതിന്റെ ജാഗ്രതയോടു കൂടിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഏത് കുറ്റവാളിയേയും കണ്ടെത്താനുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളും ഉപയോഗിക്കുന്നുണ്ട്. കുറ്റം ചെയ്ത ഒരാളേയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. അഴിമതിരഹിതമായ സര്‍ക്കാരാണ് ഇത്. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്ന സര്‍ക്കാരാണ്. സി.പി.എം. പാര്‍ട്ടിക്കാരാണെങ്കില്‍ പോലും മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന മുന്നണിയും പാര്‍ട്ടിയുമാണ് ഇടതുപക്ഷം’- ഇ.പി വ്യക്തമാക്കി.

