ബിഗ് ബോസ് സീസണ് അഞ്ചിന്റെ ഗ്രാന്‍ഡ് ഫിനാലെ ജൂലൈ രണ്ടാം തീയതി നടക്കുമെന്ന മോഹന്‍ലാല്‍ അറിയിച്ചു. വൈകുന്നേരം ഏഴ് മണി മുതല്‍ ഷോ ആരംഭിക്കും. ഫൈനലില്‍ ആരാകും വിജയി ആകുകയെന്ന് അറിയാന്‍ താനും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുത്ത് വിജയിപ്പിക്കുക എന്നതാണ് ഈ ഷോയുടെ വിധിനിര്‍ണായക ശക്തികള്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ചെയ്യാനുള്ളത്. പി ആര് ഏജന്‍സികള്‍, പ്രത്യേക താല്പര്യങ്ങളുള്ള ആര്മികള് എന്നിവരുടെ പ്രേരണയാല്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ പാഴാക്കാതെ യുക്തിപൂര്‍വ്വം ചിന്തിച്ച് അര്‍ഹരായവര്‍ക്ക് വോട്ടുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
18 മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്. റെനീഷ റഹ്മാന്, റിനോഷ് ജോര്‍ജ്, സെറീന, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന് മരിയ, ശ്രീദേവി മേനോന്, ജുനൈസ്, അഖില്‍ മാരാര്‍, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയന് മിഥുന്, നാദിറ മെഹ്റിന്, ഐശ്വര്യ ലച്ചു, ഷിജു എ ആര്, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരാണ് അവര്‍. ഇതില്‍ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, സെറീന, റെനീഷ, ജുനൈസ്, വിഷ്ണു, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന് മിഥുന് എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്.

