ആദിപുരുഷിന്റെ 10,000 ടിക്കറ്റുകള്‍; നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരവുമായി രണ്‍ബീര്‍

ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷ് രാമായണം പശ്ചാത്തലമാക്കുന്ന എപിക് മിത്തോളജിക്കല്‍ ചിത്രമാണ്. ജൂണ്‍ 16 നാണ് ചിത്രത്തിന്റെ റിലീസ് തീയതി. റിലീസിലേക്ക് അടുക്കുന്തോറും ഓരോ ദിവസവും ചിത്രം സംബന്ധിച്ച് നിരവധി അപ്‌ഡേറ്റുകള്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ എടുക്കുമെന്ന് അറിയിച്ച് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ 10,000 ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമെന്ന് അറിയിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആണ് ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഇത്. അതേസമയം അഭിഷേക് അഗര്‍വാള്‍ ബുക്ക് ചെയ്യുന്ന ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് വിതരണം ചെയ്യുക.