ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്ന് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഗുസ്തി താരങ്ങൾ. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്നാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഹരിയാനയിലെ സോനിപതിൽ ശനിയാഴ്ച ചേർന്ന മഹാപഞ്ചായത്തിലാണ് താരങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

പരാതിയിൽ ജൂൺ 15-നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. സമര ശക്തമായി മുന്നോട്ടു കൊണ്ടു പോകാനാണ് തീരുമാനം. മാനസികമായി തങ്ങൾ നേരിടുന്ന സംഘർഷം മറ്റുള്ളവർക്ക് മനസ്സിലാകില്ലെന്നും താരം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളുമായി ഡൽഹി പോലീസ് ദേശീയ റെസ്ലിങ് ഫെഡറേഷന്റെ ഓഫീസിൽ തെളിവെടുപ്പ് നടത്തിയിരുന്നു.