തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴ. യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ടാണ് പിഴ ചുമത്തിയിരിക്കുന്നത്. കേരള സർവകലാശാലയാണ് പിഴ ചുമത്തണമെന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിനോട് ആവശ്യപ്പെട്ടത്. 1,55,938 രൂപയാണ് പിഴയായി നൽകേണ്ടത്.
കേരള സർവകലാശാല സിന്റിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. ഇതുവഴിയുണ്ടായ നഷ്ടം കൊളേജിൽ നിന്നും ഈടാക്കുന്നതിന്റെ ഭാഗമാണ് പിഴ. അതേസമയം, സർവകലാശാലയിലെ 183 അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള 39 യുയുസിമാരെ അയോഗ്യരാക്കി. പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ യോഗ്യതയില്ലാത്ത യുയുസിമാരെയുമാണ് അയോഗ്യരാക്കിയത്.
സർവകലാശാല വിസി ഡോ മോഹൻ കുന്നമ്മലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് ചേർന്നിരുന്നു. ഈ യോഗത്തിലാണ് യയുസിമാരെ അയോഗ്യരാക്കിയത്.

