തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വി എസ് ശിവകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാജേന്ദ്രനാണ് അറസ്റ്റിലായത്. തിരുവനന്തപുരം കരമന പോലീസാണ് രാജേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
യുഎൻ എംപ്ലോയ്മെന്റ് സർവ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്.

