ജെഡിഎസ് എൻഡിഎയിലേക്ക് നീങ്ങുന്നു? നേതാക്കളുമായി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്

ബംഗളൂരു: ജെഡിഎസ് എൻഡിഎയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് 11 മാസം മാത്രം ശേഷിക്കേയാണ് ഈ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി ദേവഗൗഡയും കുമാരസ്വാമിയും സംസാരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും രാജി വയ്‌ക്കേണ്ടതില്ലെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടിരുന്നു. ഇത് ജെഡിഎസ് എൻഡിഎയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് മുന്നോട്ടുവെയ്ക്കുന്നത്. നിതീഷ് കുമാർ വിളിച്ച് ചേർക്കാനിരിക്കുന്ന പ്രതിപക്ഷയോഗത്തിലേക്ക് ജെഡിഎസിനെ ക്ഷണിച്ചിരുന്നില്ല. ഇത് ഈ സൂചനകൾക്ക് കരുത്തു പകരുന്നു. അതേസമയം, ശക്തമായ ഒരു ദേശീയ സഖ്യത്തിൽ നിൽക്കേണ്ടത് ജെഡിഎസ്സിന്റെ നിലനിൽപ്പിന്റെ കൂടി ആവശ്യമാണ്.