ഉണക്കമുന്തിരിയിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. അയേൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളും ഉണക്കമുന്തിരിയിലുണ്ട്. വെള്ളത്തിൽ കുതിർത്ത് ഉണക്കമുന്തിരി കഴിച്ചാൽ ഈ ഗുണങ്ങൾ വർദ്ധിക്കും. രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിരി ഇതിൽ ഇട്ടു വയ്ക്കുക. രാത്രി മുഴുവൻ ഇത് ഇതേ രീതിയിൽ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി വെറുംവയറ്റിൽ കുടിക്കുന്നതും വളരെ നല്ലതാണ്.
അയണിന്റെ മികച്ച ഉറവിടമാണ് ഈ വെള്ളം. അതിനാൽ വിളർച്ചയെ തടയാൻ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമെല്ലാം ഇത് ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
കരൾ സംബന്ധമായ പ്രശ്നങ്ങളും ഒഴിവാക്കാനും ഇത് പ്രയോജനം ചെയ്യും. ഈ വെള്ളം രാവിലെ കുടിക്കുന്നത് വയർ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അനാവശ്യമായ കൊഴുപ്പു പുറന്തള്ളുകയും ചെയ്യും.

