ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കൽ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോൾ എസ്ബിഐയിൽ എത്തിയത് 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകൾ. എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാരയാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 14,000 കോടി രൂപയുടെ 2000 നോട്ടുകൾ നിക്ഷേപമായാണ് എത്തിയതെന്നും 000 കോടിയുടെ 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കപ്പെട്ടുവെന്നും അദ്ദേഹം വിശദമാക്കി.

എസ്ബിഐയിൽ മാത്രമാണ് ഒരാഴ്ചയ്ക്കിടെ 17,000 കോടിയുടെ നോട്ടുകൾ എത്തിയത്. ഇത് വിപണിയുടെ 20 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായി 2000 നോട്ടുകൾ ഇപ്പോഴും കൈമാറ്റം ചെയ്യാൻ കഴിയും. അത് മാറ്റിയെടുക്കാൻ വിശാലമായ അവസരങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ ആളുകൾക്ക് ഇപ്പോൾ ഉത്കണ്ഠയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചായി പ്രഖ്യാപിച്ച് ആർബിഐയാണ് ഉത്തരവ് പുറത്തിറക്കിയത്. സെപ്തംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ അറിയിച്ചിരുന്നു. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവിൽ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും ആർബിഐ വിശദമാക്കിയിട്ടുണ്ട്.

023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധി വരെ 2000 നോട്ടുകൾ മാറ്റാം.

വ്യവസായത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഒരാൾക്ക് 20,000 രൂപയിൽ കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കാനും കഴിയും.