ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ട്; ചോദ്യവുമായി അമിത് ഷാ

ന്യൂഡൽഹി: ചെങ്കോൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ പാരമ്പര്യത്തെയും സംസ്‌കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തമിഴ്നാട്ടിലെ വിശുദ്ധ ശൈവ മഠം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പണ്ഡിറ്റ് നെഹ്റുവിന് നൽകിയതാണ് ചെങ്കോൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമയത്ത് ചെങ്കോലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ശൈവ മഠമായ തിരുവാടുതുറൈ അധീനം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ പ്രതികരണത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അധീനത്തിന്റെ ചരിത്രത്തെ കോൺഗ്രസ് വ്യാജമെന്ന് പറയുന്നു. കോൺഗ്രസ് മറ്റൊരു അപമാനം വരുത്തിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.