മാധ്യമ പ്രവര്‍ത്തകനും സിപിഐഎം നേതാവുമായ മലപ്പുറം കോട്ടപ്പുറം സ്വദേശി റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തന്റെ വീടിന് സമീപത്തെ പ്ലാസ്റ്റിക് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് റസാഖ് പയമ്പ്രോട്ട് പുളിക്കല്‍ പഞ്ചായത്തുമായി തര്‍ക്കത്തിലായിരുന്നു. ഇതിനിടെയാണ് പരാതികളും രേഖകളും കഴുത്തില്‍ കെട്ടി തൂക്കി ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, പഞ്ചായത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക്ക് കമ്പനിയുമായി ബന്ധപ്പെട്ടു റസാഖ് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന് റസാഖ് സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ പറഞ്ഞിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടി സ്വീകരിച്ചു.

