പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ 2 മുതല്‍ നല്‍കാം

സംസ്ഥാനത്ത് ഇത്തവണത്തെ പ്ലസ്ടു വിജയശതമാനം 82.95% ആണ്. വിജയത്തില്‍ 0.92% കുറവ്. എറണാകുളം ജില്ലയാണ് വിജയ ശതമാനത്തിന്റെ കാര്യത്തില്‍ മുന്നില്‍. എ പ്ലസിന്റെ കാര്യത്തില്‍ മലപ്പുറം ജില്ലയും. വിഎച്ച്എസ്ഇക്ക് ഇക്കുറി വിജയ ശതമാനത്തില്‍ 0.13 % വര്‍ധനവുണ്ടായി. ആകെ 376135 കുട്ടികള്‍ എഴുതിയതില്‍ 312005 പേര്‍ യോഗ്യത നേടി.

അതേസമയം, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 33915 കുട്ടികളാണ്. വിഎച്ച്എസ്ഇക്ക് ഇക്കുറി വിജയ ശതമാനത്തില്‍ 0.13 % വര്‍ധനവാണ് ഉണ്ടായത്. വിജയം കൂടുതല്‍ വയനാടും കുറവ് പത്തനംതിട്ടയിലുമാണ്.

അതേസമയം, പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷ മെയ് 31 നുള്ളില്‍ നല്‍കണം. സേ പരീക്ഷക്ക് 29 നകം അപേക്ഷ നല്‍കണം. ജൂണ്‍ 21 മുതല്‍ മുതല്‍ സേ പരീക്ഷ. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ 2 മുതല്‍ 9 വരെ നല്‍കാം. ട്രയല്‍ അലോട്ട്‌മെന്റ് – ജൂണ്‍ 13, അദ്യ അലോട്ട്‌മെന്റ് – ജൂണ്‍ 19 എന്നിങ്ങനെയായിരിക്കും. ജൂലൈ 5 ന് ക്ലാസ് തുടങ്ങും. ഓഗസ്റ്റ് 4 ന് പ്രവേശന നടപടി അവസാനിക്കും