ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമുല്‍ പിന്മാറാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേന്ദ്രമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കി.
‘തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിന്‍ പാല്‍ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം ക്ഷീരമേഖലക്ക് ഗുണകരമല്ല. സഹകരണസ്ഥാപനങ്ങള്‍ക്കിടയില്‍ ഇത് അനാരോഗ്യകരമായ മത്സരത്തിന് കാരണമാകും. ഒരു പാല്‍ സംഭരണ സഹകരണ സ്ഥാപനത്തിന്റ മേഖലയില്‍ മറ്റൊരു സ്ഥാപനം കൈകടത്താതിരിക്കുന്നതാണ് രാജ്യത്തെ കീഴ്വഴക്കം. ശക്തമായ ത്രിതല ക്ഷീര സഹകരണ സംവിധാനം ആവിന്‍ വഴി തമിഴ്‌നാട്ടിലുണ്ട്. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനപ്രദമായ രീതിയിലാണ് ആവിന്‍ മുന്നോട്ടുപോകുന്നത്. ഗുജറാത്തില്‍ നിന്നുള്ള ക്ഷീര വിപണന ഭീമനായ അമുലിന്റെ വരവ് മേഖലയിലെ സന്തുലനം തകര്‍ക്കും. അതിനാല്‍ അടിയന്തര ഇടപെടല്‍ വേണം’- കത്തില്‍ പറയുന്നു.
അതേസമയം, തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ചില്ലിംഗ് സെന്ററും പ്രോസസിംഗ് പ്ലാന്റും മറ്റ് നിരവധി ജില്ലകളില്‍ പാല്‍ സംഭരണ കേന്ദ്രങ്ങളും തുടങ്ങാനാണ് അമുല്‍ പദ്ധതിയിടുന്നത്.

