ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സംസ്ഥാനത്ത് ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. മണിപ്പൂരിൽ സ്ഥിതിഗതികൾ ശാന്തമായെന്ന വിലയിരുത്തലിലേക്ക് അധികൃതർ എത്തിയപ്പോഴാണ് വീണ്ടും അക്രമം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, മണിപ്പൂരിൽ അക്രമത്തിൽ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി സൈന്യം അറസ്റ്റ് ചെയ്തു. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. തോക്കും ഗ്രനേഡും ഇവരുടെ പക്കലുണ്ടായിരുന്നു. തലസ്ഥാന നഗരമായ ഇംഫാലിൽ ഉൾപ്പെടെ കർഫ്യൂവും ഇന്റർനെറ്റ് റദ്ദാക്കലും ഏർപ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരിലെ സംഘർഷ മേഖലകളിൽ ഇപ്പോഴും സൈന്യത്തിന്റെ കാവൽ തുടരുന്നുണ്ട്. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘത്തിന് ഇടയാക്കിയത്.

