നിയമനക്കത്ത് വിവാദം; അന്വേഷണം ഒതുക്കാന്‍ പോലീസിന്റെ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമനക്കത്ത് വിവാദത്തില്‍ അന്വേഷണം ഒതുക്കാന്‍ പോലീസിന്റെ നീക്കം.

നഗരസഭയിലെ ആരോഗ്യവകുപ്പിലെ ഒഴിവിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിയുടെ പട്ടിക നല്‍കാന്‍ മേയറുടെ ലെറ്റര്‍പാഡില്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് വിവാദമായത്. ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജിലെ നിയമനം ആവശ്യപ്പെട്ടുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഡിആര്‍ അനിലിന്റെ കത്തും പുറത്തുവന്നു. എന്നാല്‍, കത്ത് വ്യാജമാണെന്നായിരുന്നു മേയറും ജില്ലാ സെക്രട്ടറിയും വ്യക്തമാക്കിയത്.

അതേസമയം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനെ മാറ്റിയതില്‍ മാത്രം ഒതുക്കി വിവാദം അവസാനിപ്പിക്കുകയായിരുന്നു സിപിഎം. ക്രൈം ബ്രാഞ്ച് അന്വേഷണവും വിജിലന്‍സ് അന്വേഷണവും തുടങ്ങി. എന്നാല്‍ ഇത് രണ്ടും എങ്ങുമെത്താതെ നില്‍ക്കുകയാണ്. നിയമനം നടക്കാത്തതിനാല്‍ അഴിമതി അന്വേഷണമില്ലെന്ന നിലപാടാണ് വിജിലന്‍സിന്.