റോം: ഇറ്റലിയിൽ വെള്ളപ്പൊക്കം. വടക്കുകിഴക്കൻ മേഖലയായ എമിലിയ-റൊമാഞ്ഞയിലാണ് കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായത്. 9 പേരാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്. നിരവധി പേരെ കാണാതാകുകയും ചെയ്തു. മേഖലയിലെ വീടുകളിൽ വെള്ളം കയറി. ഗതാഗതം താറുമാറാകുകയും ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തിലധികം പ്രദേശവാസികളെ മേഖലയിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. സാവിയോ നദി കരകവിഞ്ഞൊഴുകുകയാണ്. വീടുകൾക്ക് പുറമെ സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡരികിൽ പാർക്കുചെയ്തിരുന്ന കാറുകളിൽ പലതും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. 600 അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
അതേസമയം, മേഖലയിലെ സ്‌കൂളുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

