തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ മദ്യനയം അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമാകുന്നതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആരോപിച്ചു. ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവ്യാപനത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും, സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറി കൂടുതല്‍ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ തൊഴില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ജെബി മേത്തറുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നല്‍ ഉപവാസസമരം സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും കളമശേരി മെഡിക്കല്‍ കോളേജിലും രോഗികള്‍ ഡോക്ടര്‍മാരെ ആക്രമിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു.

