അറ്റകുറ്റപണി; എട്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 20 മുതൽ മൂന്ന് ദിവസത്തേക്ക് എട്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ആലുവ-അങ്കമാലി സെക്ഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയത്. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

റദ്ദാക്കിയ ട്രെയിൻ സർവ്വീസുകൾ:

20ാം തീയതിയിലെ മംഗലൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം

21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്‌സ്പ്രസ്

21-ാം തീയതിയിലെ കൊച്ചുവേളി – നിലമ്പൂർ റോഡ് രാജാ റാണി എക്‌സ്പ്രസ്

22-ാം തീയതിയിലെ നിലമ്പൂർ റോഡ് – കൊച്ചുവേളി രാജാ റാണി എക്‌സ്പ്രസ്

21-ാം തീയതിയിലെ തിരു: സെൻട്രൽ – മഥുരൈ അമൃത എക്‌സ്പ്രസ്

22-ാം തീയതിയിലെ മഥുരൈ – തിരു: സെൻട്രൽ അമൃത എക്‌സ്പ്രസ്

21-ാം ലെ കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ്

22 -ാം തീയതിയിലെ ലോകമാന്യ തിലക് – കൊച്ചുവേളി ഗരീബ് രഥ്

ഭാഗികമായി റദ്ദാക്കിയ ട്രെയിൻ

21ലെ തിരു: സെൻട്രൽ – ഷൊർണ്ണൂർ വേണാട് എക്‌സ്പ്രസ് എറണാകുളം വരെ മാത്രം

22ലെ ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

21ലെ ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്പ്രസ് എറണാകുളം വരെ മാത്രം

22ലെ കണ്ണൂർ – എറണാകുളം എക്‌സ്പ്രസ് തൃശ്ശൂർ വരെ മാത്രം

21ലെ ഷൊർണ്ണൂർ – തിരു: സെൻട്രൽ വേണാട് എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

21ലെ എറണാകുളം – നിസ്സാമൂദ്ദീൻ മംഗള എക്‌സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും

21ലെ പാലക്കാട് – എറണാകുളം മെമു ചാലക്കുടി വരെ മാത്രം

21ലെ എറണാകുളം – പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും