ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ യോഗം ചേർന്ന് ബിജെപി. തോൽവി വിലയിരുത്താൻ വേണ്ടിയാണ് ബിജെപി യോഗം ചേർന്നത്. ബസവരാജ് ബൊമ്മെ, നളിൻകുമാർ കട്ടീൽ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പാർട്ടി ആസ്ഥാനത്താണ് യോഗം ചേർന്നത്.
തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന പരാജയത്തെ കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലാണ് യോഗം നടത്തിയത്.
സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും സംഘടനാ പ്രശ്നങ്ങളും ബിജെപിയുടെ തോൽവിക്ക് കാരണമായെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻകുമാർ കട്ടീൽ, ബസവരാജ് ബൊമ്മെ, ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവർക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ വികാരം ശക്തമാണ്. ദേശീയ നേതാക്കളും തോൽവിയെ കുറിച്ച് പരിശോധന നടത്തും.

