പരാജയത്തിൽ പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ല; ബി എസ് യെദ്യൂരപ്പ

ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ. പരാജയത്തിൽ പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാജയ കാരണം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിക്ക് ജയവും പരാജയവും പുതിയ കാര്യമല്ല. ജനവിധിയെ ബഹുമാനത്തോടെ അംഗീകരിക്കുന്നു. പാർട്ടിക്കേറ്റ തിരിച്ചടിയെ തങ്ങൾ വിശകലനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽനോട്ടത്തിലുള്ള കർണാടകയിലെ ബിജെപി സർക്കാർ നിരവധി വികസന പ്രവർത്തനങ്ങളാണ് ഇതുവരെ നടപ്പിലാക്കിയത്. വികസനത്തിനായി എല്ലാ സഹകരണവും തുടർന്നും തങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന് മുന്നേറ്റം ലഭിച്ചിട്ടുള്ളത്. ബിജെപി 63 സീറ്റിലേക്ക് താഴുകയും ചെയ്തു. ജെഡിഎസിന് 20 സീറ്റിലാണ് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്.