കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ പ്രതി സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി.
നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ആയ യുപിഎസ് വിലങ്ങറയില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബര്‍ 14 മുതല്‍ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്‌കൂള്‍ ആയ യുപിഎസ് നെടുമ്പനയില്‍ ഹെഡ് ടീച്ചര്‍ വേക്കന്‍സിയില്‍ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.

