കാലിഫോര്‍ണിയ: ന്യൂസ് ഫോമില്‍ ബ്രോഡ് കാസ്റ്റ് മെസേജുകള്‍ ലഭ്യമാക്കുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. ഐ ഒ എസ് വേര്‍ഷനിലാണ് ചാനല്‍ ലിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നത്.
WABetaInfo പുറത്ത് വിട്ട റിപോര്‍ട്ടനുസരിച്ചു ഈ ഫീച്ചര്‍ സ്റ്റാറ്റസ് ബാറില്‍ അപ്ഡേറ്റ്സ് എന്ന പേരിലായിരിക്കും കാണിക്കുക. അതുകൊണ്ട് തന്നെ ഇനി മുതല്‍ സ്റ്റാറ്റസ് ബാറും ചാനല്‍ ലിസ്റ്റും ഒരുമിച്ചായിരിക്കും കാണിക്കുക. എന്നാല്‍, സ്റ്റാറ്റസുകള്‍ തിരശ്ചീനമായിട്ടായിരിക്കും കാണിക്കുക. ഇത് ചാനല്‍ ലിസ്റ്റുകള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കും എന്നത് കൊണ്ടാണ്. അതുപോലെ നിലവില്‍ സ്റ്റാറ്റസ് കാണുന്നിടത്ത് ചാനലുകള്‍ ക്രമീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തിലുള്ള ചാനലുകളെ ഫോളോ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കും. സേര്‍ച്ച് ചെയ്യുകയും ആവശ്യമായ അപ്ഡേറ്റുകളിലേക്ക് പെട്ടന്ന് എത്തന് കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ഫീച്ചറിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ വരുന്ന അപ്ഡേറ്റില്‍ അത് കൊണ്ടുവരുമെന്നും കമ്ബനി അറിയിച്ചു.

