കേരള സ്റ്റോറി സിനിമയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ; കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിൽ

ന്യൂഡൽഹി: ദ കേരളാ സ്റ്റോറി സിനിമയെ കുറിച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ നടത്തിയ പരാമർശം വിവാദത്തിൽ. കേരള സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവരാണെന്ന കേന്ദ്രമന്ത്രിയുടെ പരാമർശമാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളാ സ്റ്റോറി വെറും സിനിമയല്ലെന്നും വലിയ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരുന്ന സിനിമയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണക്കുന്നവരാണ് സിനിമയെ എതിർക്കുന്നവർ. പെൺകുട്ടികളെ ഭീകരതയിലേക്ക് ആകർഷിക്കുന്നതെങ്ങനെയാണെന്ന് ചിത്രം വിവരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമർശം.