കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്‌കൂളിൽ നീറ്റ് പരീക്ഷ ആരംഭിച്ചത് ഒന്നര മണിക്കൂറിലേറെ വൈകി. തുടർന്ന് സ്‌കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധം നടത്തി. 480 കുട്ടികളാണ് ഈ കേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടിയിരുന്നത്. ആവശ്യത്തിന് ചോദ്യപേപ്പർ എത്തിയില്ല എന്നായിരുന്നു പരീക്ഷ വൈകിയതിന് അധികൃതർ നൽകിയ വിശദീകരണം.
3 ഹാളുകളിലായിട്ടാണ് സ്‌കൂളിൽ പരീക്ഷ ക്രമീകരിച്ചത്. രണ്ട് ഹാളുകളിലെ വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കി ഇറങ്ങി. 5.20നായിരുന്നു പരീക്ഷ തീരേണ്ടിയിരുന്നത്. എന്നാൽ പരീക്ഷ തുടങ്ങാൻ വൈകിയതോടെ കുട്ടികൾക്ക് അധികസമയം നീട്ടി നൽകി. രാത്രി 7.30യോടെയാണ് പരീക്ഷ പൂർത്തിയായത്.

