ഇടുക്കി ചിന്നക്കനാലില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയെഴുതുന്നത് സുഹൈല്‍ എം കോയയാണ്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ ആണ് നിര്‍മാണം.
കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കാട്ടാനയാണ് അരിക്കൊമ്ബന്. എന്‍ എം ബാദുഷ, ഷിനോയ് മാത്യു, രാജന് ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന് ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.

