കൊച്ചി: കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലും കോഴിക്കോടും വിവിധ സംഘടനകള്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അതിനാല്‍, കനത്ത പൊലീസ് കാവലോടെയാണ് സംസ്ഥാനത്തെ 30 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
അതേസമയം, ‘ദി കേരളാ സ്റ്റോറി’ വളരെ നല്ല ചിത്രമാണെന്നും ഇതില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്നുമാണ്് കണ്ടിറങ്ങിയ പ്രേക്ഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ‘നമ്മുടെ നാട്ടില്‍ നിന്ന് ഒരുപാട് കുട്ടികളെ കാണാതാകുന്നുണ്ട്. അവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. വളരെ നല്ല ചിത്രമാണ്, കുട്ടികളുമായി വന്ന് കാണണം’- ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു.
അതിനിടെ, തലശേരി ഡൗണ്‍ടൗണ്‍ ഹാളിലെ കാര്‍ണിവല്‍ തിയേറ്ററില്‍ സിനിമ പദര്‍ശിപ്പിക്കാന്‍ ഉടമകള്‍ വിസമ്മതിച്ചതോടെ ബിജെപി പ്രതിഷേധിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഈ ഒരു തിയേറ്ററില്‍ മാത്രമാണ് പ്രദര്‍ശനമുണ്ടായിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ എത്തിയപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി ഇടപെട്ടാണ് പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.

