വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറ്; അന്വേഷണം പുരോഗമിക്കുന്നു

തിരൂർ: കേരളത്തിൽ സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിനിന് നേരെ അജ്ഞാതരുടെ കല്ലെറിഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ട്രെയിൻ തിരൂർ വിട്ട് തിരുനാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായത്. ട്രെയിനിന് കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഷൊർണൂരിൽ ട്രെയിനിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് റെയിൽവേ ഇക്കാര്യം അറിയിച്ചത്.

അതേസമയം, സംഭവത്തിൽ ലോക്കൽ പൊലീസ് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ആർ,പി.എഫ് കേസ് രജിസ്റ്റർ ചെയ്തു. വന്ദേഭാരതിന് സുരക്ഷ വർദ്ധിപ്പിക്കുമെന്നാണ് റെയിൽവേ ചൂണ്ടിക്കാട്ടിയത്.